ബാഴ്സലോണയുടെ മുൻ സ്പോർടിംഗ് ഡയറക്ടർ ആയിരുന്ന എറിക് അബിദാൽ മുൻ പ്രസിഡന്റ് ബാർതമെയുവിനെതിരെ വിമർശനങ്ങളുമായി രംഗത്ത്. ഗ്രീസ്മനെ സൈൻ ചെയ്തത് തന്റെ തീരുമാനം ആയിരുന്നില്ല എന്ന് അബിദാൽ പറഞ്ഞു. താൻ പാരീസിൽ എത്തി നെയ്മറിനെ സൈൻ ചെയ്യാനുള്ള ചർച്ചകൾ ഒക്കെ പൂർത്തിയാക്കിയിരുന്നു. എന്നാൽ പ്രസിഡന്റ് മുൻ കൈ എടുത്ത് ഗ്രീസ്മനെ സൈൻ ചെയ്തു. അതാണ് നെയ്മറിന്റെ ട്രാൻസ്ഫർ ഇല്ലാതാക്കിയത് എന്ന് അബിദാൽ പറഞ്ഞു.
നെയ്മർ ഒരു സൂപ്പർ സ്റ്റാർ ആണ് എന്നതു കൊണ്ടല്ല സൈൻ ചെയ്യാൻ ശ്രമിച്ചത് എന്നും ബാഴ്സലോണക്ക് വേണ്ടത് ഒരു വിങ്ങറെ ആയിരുന്നു. അതിനു വേണ്ടിയാണ് നെയ്മറെ കൊണ്ടുവരാൻ ശ്രമിച്ചത്. എന്നാൽ സ്ട്രൈക്കറായ ഗ്രീസ്മനെയാണ് ക്ലബ് സൈൻ ചെയ്തത് എന്ന് അബിദാൽ പറഞ്ഞു. വാൽവെർദെയ ക്ലബ് പുറത്താക്കിയപ്പോൾ പൊചടീനോയെ കൊണ്ടുവരാൻ ആയിരുന്നു താൻ പറഞ്ഞത്. എന്നാൽ ക്ലബ് സെറ്റിയനെ ആണ് സൈൻ ചെയ്തത് എന്നും അബിദാൽ പറഞ്ഞു.