ഇന്ത്യയ്ക്കെതിരെയുള്ള ഏകദിനങ്ങളില്‍ ജോഫ്രയും റൂട്ടും കളിക്കില്ല, ഇംഗ്ലണ്ട് ഏകദിന ടീം അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് ജോഫ്ര ആര്‍ച്ചറിന്റെയും ജോ റൂട്ടിന്റെയും സേവനം ലഭ്യമാകില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ജോഫ്ര കളിക്കാനില്ലാത്തത് താരത്തിന് ടി20 പരമ്പരയിലേറ്റ പരിക്ക് മൂലമാണ്. 14 അംഗ സംഘത്തില്‍ ടെസ്റ്റ് നായകന്‍ ജോ റൂട്ടും ഇല്ല. ജോഫ്രയ്ക്ക് ഐപിഎലിന്റെ ആദ്യ ഭാഗം നഷ്ടമാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടി20 സംഘത്തിന്റെ ഭാഗമായിട്ടുള്ള ജേക്ക് ബോള്‍, ക്രിസ് ജോര്‍ദ്ദന്‍, ദാവിദ് മലന്‍ എന്നിവര്‍ ഏകദിന ടീമിനൊപ്പ കവര്‍ ആയി തുടരും. ഏകദിനങ്ങള്‍ മാര്‍ച്ച് 23, 26, 28 തീയ്യതികളില്‍ ആണ് നടക്കുക.

ഏകദിന സ്ക്വാഡ്: Eoin Morgan (C), Moeen Ali, Jonathan Bairstow, Sam Billings, Jos Buttler, Sam Curran, Tom Curran, Liam Livingstone, Matt Parkinson, Adil Rashid, Jason Roy, Ben Stokes, Reece Topley, Mark Wood.