ഇന്നലെ നോർത്ത് ലണ്ടൺ ഡാർബിയിൽ സ്പർസിനോട് ഏറ്റ പരാജയത്തിൽ താരങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പർസ് പരിശീലകൻ ജോസെ മൗറീനോ. ആഴ്സണലിനെതിരെ തന്റെ താരങ്ങൾ പലരും ഒളിച്ചു നിൽക്കുക ആയിരുന്നു എന്ന് ജോസെ പറഞ്ഞു. അവസരങ്ങൾ സൃഷ്ടിക്കേണ്ടവരെ ഒന്നും കളത്തിൽ കാണാൻ കഴിഞ്ഞില്ല എന്നും ജോസെ പറഞ്ഞു. ആദ്യ പകുതിയിൽ വളരെ മോശമായാണ് തന്റെ താരങ്ങൾ കളിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
1-1 എന്ന ഹാഫ് ടൈം സ്കോർ സ്പർസ് അർഹിച്ചിരുന്നില്ല. അതിനുള്ള കളി ഒന്നും തന്റെ ടീം കളിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം പകുതിയിൽ സ്പർസ് താളം കണ്ടെത്തി വരിക ആയിരുന്നു എന്നും അപ്പോഴേക്ക് റഫറി കളി തട്ടിയെടുത്തു എന്നും ജോസെ പറഞ്ഞു. റഫറിയും താരങ്ങളെ പോലെ കുറേ മത്സരങ്ങളിൽ പങ്കെടുത്ത് ക്ഷീണിച്ചതാകാം അബദ്ധങ്ങൾക്ക് കാരണം എന്ന് ജോസെ പരിഹസിച്ചു.