തനിക്ക് ലഭിച്ച പിന്തുയിൽ സന്തോഷം അറിയിച്ച് അനെയ് റണവാദെ. താൻ തന്റെ എല്ലാദിവസം ദൈവത്തോട് ഒരു ദിവസം കൂടെ ജീവൻ തന്നതിന് നന്ദി പറഞ്ഞാണ് തുടങ്ങാറ്. ഇന്ന് ഒരിക്കൽ കൂടെ താൻ ദൈവത്തോട് നന്ദി പറയുന്നു. ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നും താരം പറഞ്ഞു. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും തനിക്ക് പിന്തുണ നൽകി സന്ദേശങ്ങൾ അയച്ചവർക്കും നന്ദി പറയുന്നതായും അമെയ് പറഞ്ഞു.
തന്റെ ആരോഗ്യ നില നല്ലതാണെന്നും പെട്ടെന്ന് കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ എന്നും താരം പറഞ്ഞു. ഇന്നലെ ഐ എസ് എൽ ഫൈനലിനിടയിൽ ഏവരെയും ആശങ്കയിൽ ആക്കിയ പരിക്ക് ആയിരുന്നു മുംബൈ സിറ്റിയുടെ യുവതാരം അമയ് റണവാദയ്ക്ക് ഏറ്റത്. ഹാഫ് ടൈമിന് തൊട്ടു മുമ്പേറ്റ പരിക്ക് ഫുട്ബോൾ പ്രേമികളെയും ഗ്രൗണ്ടിൽ ഉണ്ടായിരുന്നവരെയും ഒക്കെ ഭയപ്പെടുത്തി. താരത്തിന് കൺകഷൻ ഏൽക്കുക ആയിരുന്നു. ബോധരഹിതനായ താരത്തെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.