ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തില്‍ 266 റണ്‍സ് നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൂനം റൗത്ത്(104*), മിത്താലി രാജ്(45), പ്രിയ പൂനിയ(32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോറിലേക്ക് എത്തിയത്. 4 വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അവസാന ഓവറുകളില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ പരമ്പരയില്‍ ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.
103 റണ്‍സിന്റെ കൂട്ടുകട്ടാണ് മിത്താലിയും പൂനവും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. മിത്താലി പുറത്തായ ശേഷം പൂനവുമായി ചേര്‍ന്ന് അതിവേഗ കൂട്ടുകെട്ടാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ നേടിയത്. 35 പന്തില്‍ 54 റണ്‍സ് നേടി താരം പുറത്താകുമ്പോള്‍ 88 റണ്‍സ് നാലാം വിക്കറ്റില്‍ ഇന്ത്യന്‍ കൂട്ടുകെട്ട് നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തുമി ഷേക്കുഖുനേ രണ്ടും ഷബ്നിം ഇസ്മൈല്‍, നോന്‍ഡുമിസോ ഷന്ഗാസേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.