രോഹിത് ശർമ്മ ഇല്ലായെങ്കിൽ താൻ ടിവി ഓഫ് ചെയ്യും എന്ന് സെവാഗ്

Newsroom

രോഹിത് ശർമ്മയെ കളിപ്പിക്കാത്തതിന് വിമർശനവുമായി മുൻ ഇന്ത്യൻ താരം സെവാഗ്. രോഹിതിനെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു. ജനങ്ങൾ കളി കാണാൻ വരുന്ന രോഹിതിനെ പോലെ ഉള്ളവരെ പ്രതീക്ഷിച്ചാണ്. അവരെ നിരാശപ്പെടുത്തരുത്. രോഹിത് ഇല്ലാ എങ്കിൽ താൻ കളി കാണില്ല എന്നും തന്റെ ടി വി ഓഫ് ചെയ്തു വെക്കും എന്നും സെവാഗ് പറഞ്ഞു.

ഇന്നലെ ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു സെവാഗ്. രോഹിതിന് രണ്ടു മത്സരങ്ങൾ വിശ്രമം നൽകും എന്ന് കോഹ്ലി പറഞ്ഞു. പക്ഷെ ടീം തോറ്റാലും അതു തന്നെ ആയിരിക്കുമോ തീരുമാനം എന്ന് സെവാഗ് ചോദിക്കുന്നു. താൻ ആയിരുന്നു ക്യാപ്റ്റൻ എങ്കിൽ രോഹിതിനെ ഇറക്കും. എപ്പോഴും ഏറ്റവും നല്ല ടീമിനെയാണ് കളത്തിൽ ഇറക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു.