ഇംഗ്ലണ്ടിനെതിരെ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ. 160 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. എന്നാല്‍ അര്‍ഹമായ ശതകം തികയ്ക്കുവാന്‍ വാഷിംഗ്ടണ്‍ സുന്ദറിന് സാധിച്ചില്ല. താരം 96ല്‍ നില്‍ക്കവെ അവസാന മൂന്ന് വിക്കറ്റും ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാനാകാതെ ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു.
അക്സര്‍ പട്ടേലുമായി ചേര്‍ന്ന് 106 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയെ 365 റണ്‍സിലേക്ക് എത്തിച്ച്. 43 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍ റണ്ണൗട്ടായപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇഷാന്തിനെയും മുഹമ്മദ് സിറാജിനെയും പുറത്താക്കി ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ഓള്‍ഔട്ടാക്കി.
സ്റ്റോക്സ് നാലും ജെയിംസ് ആന്ഡേഴ്സണ് മൂന്നും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്. ജാക്ക് ലീഷ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 6/0 എന്ന നിലയില്‍ ആണ്. 154 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യയുട കൈവശമുള്ളത്.