ലാലിഗ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിക്ക്

20210306 014638
Credit: Twitter
- Advertisement -

ലാലിഗയിലെ കഴിഞ്ഞ മാസത്തെ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കി. കഴിഞ്ഞ മാസം ബാഴ്സയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിക്ക് അവാർഡ് വാങ്ങിക്കൊടുത്തത്. കഴിഞ്ഞ മാസം അഞ്ചു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകൾ മെസ്സി നേടിയിരുന്നു. ഒപ്പം രണ്ട് അസിസ്റ്റും മെസ്സി സ്വന്തമാക്കി. ഇതാണ് മെസ്സിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

കഴിഞ്ഞ മാസം റയൽ ബെറ്റിസിനെതിരെയും കാഡിസിനെതിരെയും സെവിയ്യക്ക് എതിരെയും ഒരോ ഗോൾ നേടിയ മെസ്സി അലാവസിനെതിരെയും എൽചെയ്ക്ക് എതിരെയും ഇരട്ട ഗോളുകളും നേടി. ബാഴ്സയുടെ അടുത്ത ലീഗ് മത്സരത്തിനു മുന്നോടിയായി അവാർഡ് മെസ്സിക്ക് സമ്മാനിക്കും.

Advertisement