റോഡ് സുരക്ഷയെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ട്ടിക്കാൻ ഗോകുലം കേരള എഫ് സിയും കോഴിക്കോട് സിറ്റി ട്രാഫിക് പോലീസും കൈകോർക്കുന്നു.
കോഴിക്കോട് സിറ്റി പോലീസും ഗോകുലം കേരള എഫ് സിയും ട്രാഫിക് അവബോധത്തിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടുത്തുന്നതായിരിക്കും.
പ്രചാരണത്തിന് വേണ്ടി ഗോകുലം അഞ്ചു ഹ്രസ്വചിത്രങ്ങൾ നിർമിക്കും. അതുകൂടാത ക്ലബ്ബിന്റെ സോഷ്യൽ മീഡിയയിൽ സ്ഥിരമായി റോഡ് സുരക്ഷയെ കുറിച്ചുള്ള പോസ്റ്റുകൾ ചെയ്യും.
മദ്യപിച്ചു വാഹനമോടിക്കൽ, അമിതമായ വേഗത, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, കാൽനടയാത്രക്കാരുടെ സുരക്ഷ എന്നിവയെ കേന്ദ്രികരിച്ചിട്ടായിരിക്കും സോഷ്യൽ മീഡിയയിൽ ഉള്ള പ്രചാരണം.
“ഒരുപാട് യുവാക്കൾക്കു റോഡ് അപകടങ്ങൾ കാരണം ജീവൻ നഷ്ടപെടുന്നുണ്ട്. യുവാക്കൾക്ക് ഇടയിൽ ഫുട്ബോളിന് വളരെഏറെ സ്വാധീനം ഉണ്ട്. നമ്മുടെ നാട്ടിലെ തന്നെ ക്ലബായ ഗോകുലത്തിന്റെ കൂടെചേർന്നു ട്രാഫിക് അവബോധം എല്ലാവരിലും എത്തിക്കുവാനാണ് ഞങ്ങളുടെ ശ്രമം,” സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് പറഞ്ഞു.
” ഫുട്ബോളിനെ സ്നേഹിക്കുന്ന ഒത്തിരി പേർ നമ്മുടെ കോഴിക്കോട് ഉണ്ട്. അവരിൽ ഞങ്ങൾക്ക് റോഡ് സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ കഴിയുമെന്ന് വിശ്വാസം ഞങ്ങൾക്കുണ്ട്,” ഗോകുലം ഗോപാലൻ പറഞ്ഞു.
ട്രാഫിക് അവബോധത്തെ കുറിച്ച് ട്രാഫിക് എ സി രാജു പി കെ ഗോകുലം കേരള എഫ് സി ഒഫീഷ്യൽസിനെ കണ്ടു സംസാരിച്ചു.