ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സ്കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് പിറക്കുന്നതിന് മുമ്പ് തന്നെ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായിരുന്നു. തുടര്‍ന്ന് രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് നേടി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ വിക്കറ്റുകളുമായി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്.
21 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയെ ജാക്ക് ലീഷ് പുറത്താക്കിയപ്പോള്‍ മോയിന്‍ അലി വിരാട് കോഹ്ലിയെ പൂജ്യത്തിന് പുറത്താക്കി. 85/1 എന്ന നിലയില്‍ നിന്ന് ഇന്ത്യ 86/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ 106/3 എന്ന നിലയില്‍ ആണ്. 80 റണ്‍സ് നേടിയ രോഹിത്തിനൊപ്പം 5 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്.