“താൻ മെസ്സി ആരാധകനാണ്, കാരണം താൻ ഫുട്ബോൾ ആരാധകനാണ്” – കഫു

Newsroom

താൻ എന്നും മെസ്സി ആരാധകൻ ആയിരിക്കും എന്ന് ബ്രസീൽ ഫുട്ബോൾ ഇതിഹാസം കഫു. തങ്ങൾ മെസ്സി ആരാധകരാണ് കാരണം തങ്ങൾ ഫുട്ബോൾ ആരാധകരാണ്. കഫു പറയുന്നു. ഫുട്ബോൾ ആരാധകർക്ക് മെസ്സി തന്ന സന്തോഷം അത്രയ്ക്ക് ആണെന്നും കഫു പറയുന്നു. മെസ്സി ഇപ്പോൾ ഫോമിൽ അല്ല എന്ന് വിമർശിക്കുന്നവർക്കും കഫു മറുപടി നൽകുന്നു.

മെസ്സിക്ക് മോശമായി ഏതു ദിവസം ഏതു മത്സരത്തിലും കളിക്കാം. അതിനുള്ള അവകാശം മെസ്സിക്ക് ഉണ്ട്. കാരണം ആറ് തവണ ലോകത്തെ ഏറ്റവും മികച്ച താരമായ ആളാണ് മെസ്സി. ആ മെസ്സി മോശം ഫോമിൽ ആണെങ്കിലും പ്രശ്നമില്ല എന്ന് കഫു പറയുന്നു. മെസ്സി എന്നും മെസ്സി ആണ്. ലോകത്തെ ഏറ്റവും മികച്ച താരം എന്നും അദ്ദേഹം പറഞ്ഞു.