ലിവർപൂൾ പരിശീലകൻ ക്ലോപ്പിന്റെ അമ്മ മരണപ്പെട്ടു

Newsroom

ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിന്റെ അമ്മ എലിസബത്ത് ക്ലോപ്പ് മരണപ്പെട്ടു. 81 വയസ്സായിരുന്നു. അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ക്ലോപ്പിന് ആകില്ല. കോവിഡ് കാരണം ഇംഗ്ലണ്ടിൽ നിന്ന് ജർമ്മനിയിലേക്ക് യാത്ര വിലക്കുകൾ ഉള്ളത് കൊണ്ടാണ് ക്ലോപ്പിന് ജർമ്മനിയിലേക്ക് യാത്ര തിരിക്കാൻ പറ്റാത്തത്.

അമ്മ തനിക്ക് എല്ലാം ആയിരുന്നു എന്നും ക്രിസ്തുവിൽ വിശ്വസിക്കുന്ന ആളാണ് താനും അമ്മയും എന്നും അതുകൊണ്ട് അമ്മ നല്ല സ്ഥലത്തായിരിക്കുമെന്ന് ഉറപ്പുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു. ക്ലോപ്പിന്റെ പിതാവ് നൊബേർട് 20 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു.