ഇന്ത്യയിൽ നടക്കുന്ന 2022 വനിതാ ഏഷ്യൻ കപ്പ് തീയതി തീരുമാനം ആയി

Newsroom

2022ലെ വനിതാ ഏഷ്യൻ കപ്പിന് ഇന്ത്യ ആണ് ആതിഥ്യം വഹിക്കുന്നത്. ആ ടൂർണമെന്റ് അടുത്ത വർഷം ജനുവരി 20 മുതൽ നടക്കും എന്ന് എ എഫ് സി അറിയിച്ചു. ഇത്തവണ 12 ടീമുകൾ വനിതാ ഏഷ്യൻ കപ്പിൽ പങ്കെടുക്കും. ഇതുവരെ എട്ടു ടീമുകൾ ആയിരുന്നു പങ്കെടുത്ത് കൊണ്ടിരുന്നത്. ജനുവരി 20ന് ആരംഭിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 6വരെ നീണ്ടു നിൽക്കും.

12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളിൽ ആയാകും പരസ്പരം ഏറ്റുമുട്ടുക. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ ഫിനിഷ് ചെയ്യുന്ന ടീമുകളും ഒപ്പം രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് കടക്കും. 25 മത്സരങ്ങൾ ടൂർണമെന്റിൽ ആകെ നടക്കും. സെമിയിൽ എത്തുന്ന നാലു ടീമുകൾ അടുത്ത വനിതാ ലോകകപ്പിന് യോഗ്യത നേടും. മുംബൈ ഉൾപ്പെടെ മൂന്ന് നഗരങ്ങൾ ആകും ടൂർണമെന്റിന് ആതിഥ്യം വഹിക്കുക. അഹമ്മദബാദിലെ ട്രാൻസ് സ്റ്റേഡിയ , മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയം, ഗോവയിലെ ഫതോർഡ സ്റ്റേഡിയം എന്നിവയാകും ടൂർണമെന്റിന് വേദിയാവുക. അണ്ടർ 17 ആൺകുട്ടികളുടെ ലോകപ്പിന് നേരത്തെ തന്നെ ആതിഥ്യം വഹിച്ചിട്ടുള്ള ഇന്ത്യ ഇപ്പോൾ വനിതാ അണ്ടർ 17 ലോകകപ്പ് നടത്താനുള്ള ഒരുക്കത്തിലാണ്.