മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയെ രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായി നിയമിച്ചു. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളുടെയും ചുമതല സംഗക്കാരക്കായിരിക്കും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി മൂന്ന് സീസണിൽ കളിച്ച സംഗക്കാര ഡെക്കാൻ ചാർജേഴ്സിന് വേണ്ടിയും സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ശ്രീലങ്കക്ക് വേണ്ടി 134 ടെസ്റ്റ് മത്സരങ്ങളും 404 ഏകദിന മത്സരങ്ങളും 56 ടി20 മത്സരങ്ങളും സംഗക്കാര കളിച്ചിട്ടുണ്ട്. 2019 സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനെ ഐ.പി.എല്ലിൽ നയിച്ചതും സംഗക്കാര ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ റോയൽസ് മലയാളി താരമായ സഞ്ജു സാംസണെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. കൂടാതെ 16 താരങ്ങളെ നിലനിർത്തിയ രാജസ്ഥാൻ റോയൽസ് 9 താരങ്ങളെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.













