അപരാജിത കുതിപ്പ് തുടരാൻ മുംബൈ സിറ്റി ഇന്ന് ചെന്നൈയിന് എതിരെ

Img 20210125 111754
- Advertisement -

മുംബൈ സിറ്റി അവരുടെ അപരാജിത കുതിപ്പ് തുടരാൻ ഇന്ന് ചെന്നൈയിനെതിരെ ഇറങ്ങും. അവസാന 11 മത്സരങ്ങളിൽ പരാജയം അറിയാത്ത ടീമാണ് മുംബൈ സിറ്റി. ഒരു മത്സരം കൂടെ പരാജയം അറിയാതെ ഇരുന്നാൽ മുംബൈ സിറ്റി ഗോവയുടെ 12 അപരാജിത മത്സരങ്ങൾ എന്ന റെക്കോർഡനൊപ്പം എത്തും. ചെന്നൈയിനെ സീസൺ തുടക്കത്തിൽ നേരിട്ടപ്പോൾ 2-1 എന്ന സ്കോറിന് മുംബൈ സിറ്റി വിജയിച്ചിരുന്നു.

അവസാന 11 മത്സരങ്ങളിൽ 9ഉം വിജയിച്ച ടീമാണ് മുംബൈ സിറ്റി. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീമും ഏറ്റവും നല്ല ഡിഫൻസും മുംബൈ സിറ്റിയുടെതാണ്. ഇന്ന് വിജയിച്ചാൽ ലീഗിൽ 9 പോയിന്റിന്റെ ലീഡിൽ എത്താൻ മുംബൈ സിറ്റിക്ക് ആകും. ഇന്ന് വിജയിച്ചാൽ ചെന്നൈയിൻ നാലാമതുള്ള ഹൈദരബാദിനൊപ്പം 18 പോയിന്റിൽ എത്താൻ ആകും.

Advertisement