ഐലീഗ് ഇത്തവണ പ്രവചനാതീതം ആയിരിക്കും എന്ന് കിബു വികൂന

Newsroom

കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ പരിശീലകനാണ് കിബു വികൂന. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പരിശീലകനായ കിബു വികൂന ഇത്തവണയും ഐലീഗിലെ കാര്യങ്ങൾ നിരീക്ഷിക്കും എന്ന് അറിയിച്ചു. ഐലീഗ് സീസൺ ആരംഭിക്കാൻ ഇനി രണ്ടു ദിവസം മാത്രമെ ഉള്ളൂ. ഐ ലീഗിൽ നിന്ന് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും പോയത് ലീഗിനെ കൂടുതൽ പ്രവചനാതീതം ആക്കും എന്ന് കിബു പറയുന്നു.

ഇത്തവണ ആർക്കും കിരീടം നേടാം എന്ന സാഹചര്യമാണ്. ചർച്ച ബ്രദേഴ്സ്, ഗോകുലം കേരള, റിയൽ കാശ്മീർ, പഞ്ചാബ് എഫ് സി എന്നിവരാണ് കിരീട സാധ്യതയിൽ മുന്നിൽ ഉള്ളത് എന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറയുന്നു. ഐലീഗ് യുവതാരങ്ങൾക്ക് ഒരു മികച്ച പ്ലാറ്റ്ഫോം ആണെന്നും ഐ എസ് എൽ ക്ലബുകൾക്ക് ഐ ലീഗ് സ്കൗട്ട് ചെയ്യാൻ ഉപകരിക്കും എന്നും വികൂന പറഞ്ഞു.