ബയോ സുരക്ഷ ബബിൾ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ മുൻ കരുതലിന്റെ ഭാഗമായി ഐസൊലേഷനിലാക്കിയ ഇന്ത്യൻ താരങ്ങൾ നാളെ സിഡ്നിയിലേക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് അറിയിച്ച് ബി.സി.സി.ഐ പ്രതിനിധി. ബയോ സുരക്ഷ ബബിൾ ലംഘിച്ചതിന് അന്വേഷണം നേരിടുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത്, നവദീപ് സെയ്നി, പ്രിത്വി ഷ്വാ എന്നിവരെ ഇന്ത്യൻ ടീമിന്റെ കൂടെ ചേരുന്നതിൽ നിന്ന് മാറ്റിനിർത്തിയത്.
തുടർന്നാണ് ബി.സി.സി.ഐ പ്രതിനിധി താരങ്ങൾ എല്ലാം സിഡ്നിയിലേക്കുള്ള വിമാനത്തിൽ ഒരുമിച്ചവും യാത്ര ചെയ്യുകയെന്ന് അറിയിച്ചത്. അഞ്ച് താരങ്ങൾക്കും ടീമിനൊപ്പം യാത്ര ചെയ്യുന്നതിൽ നിന്ന് യാതൊരു വിലക്കും ഇല്ലെന്നും അതുകൊണ്ട് തന്നെ താരങ്ങൾ തന്നെ ഒരുമിച്ചാവും യാത്ര ചെയ്യുകയെന്നും ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു. ഇന്ത്യൻ താരങ്ങൾ ഒരു ഇൻഡോർ റെസ്റ്റോറന്റിൽ പോയതായുള്ള ദൃശ്യങ്ങൾ ഒരു ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം ആരംഭിച്ചത്.