2021ലെ ആദ്യ മത്സരത്തിൽ എവർട്ടണെ ഞെട്ടിച്ച് വെസ്റ്റ് ഹാം

Newsroom

2021ലെ ആദ്യ പ്രീമിയർ ലീഗ് ലീഗ് മത്സരത്തിൽ വിജയൻ വെസ്റ്റ് ഹാമിനൊപ്പം. ഇന്ന് എവർട്ടന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. എവർട്ടണ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മടങ്ങി എത്താനുള്ള അവസരമാണ് ഇന്ന് നഷ്ടമായത്. ഡേവിഡ് മോയ്സിന്റെ ടീമിന് എതിരെ ആഞ്ചലോട്ടിയുടെ ടീമിന്റെ പതിവ് നല്ല അറ്റാക്കിംഗ് നീക്കങ്ങൾ കാണാൻ ആയില്ല.

മത്സരം അവസാനിക്കാൻ നാലു മിനുട്ട് മാത്രം ബാക്കിയിരുന്നുള്ളപ്പോൾ ആണ് വെസ്റ്റ് ഹാം വിജയ ഗോൾ നേടിയത്. ഒരു ലൂസ് ബോൾ സൗചക് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. 2021ലെ ലീഗിൽ ആദ്യ ഗോൾ സൗചകിന്റെ ബൂട്ടിൽ നിന്ന് പിറന്നു. ഈ ഗോൾ വിജയവും ഉറപ്പിച്ചു. ഈ പരാജയം എവർട്ടണെ നാലാം സ്ഥാനത്ത് തന്നെ നിർത്തുകയാണ്. 26 പോയിന്റുള്ള വെസ്റ്റ് ഹാം പത്താം സ്ഥാനത്ത് ആണ് ഉള്ളത്.