ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ് സി ജംഷദ്പൂരിനെ നേരിടും. രണ്ടു ടീമുകളും അവസാന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയാണ് വരുന്നത്. ബെംഗളൂരു എഫ് സി എ ടി കെ കൊൽക്കത്തയോടും ജംഷദ്പൂർ ഗോവയോടും ആയിരുന്നു പരാജയപ്പെട്ടത്. ജംഷദ്പൂരിന്റെ പരാജയത്തിന് കാരണം മോശം റഫറിയിങ് ആയിരുന്നു.
രണ്ട് ക്ലബുകളും ഇതുവരെ അവരുടെ മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല. ആശിഖ് കുരുണിയനെ നഷ്ടമായത് ബെംഗളൂരു എഫ് സിയെ അലട്ടുന്നുണ്ട്. അവരുടെ ഡിഫൻസിന്റെ പ്രകടനവും പ്രശ്നമാണ്. ജംഷദ്പൂരിന്റെ പ്രശ്നം ഗോളടിക്കാൻ വാൽസ്കിസിനെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നതാണ്. ഇരു ടീമുകളും ഇതുവരെ 6 തവണ നേർക്കുനേർ വന്നപ്പോൾ രണ്ട് മത്സരം ജംഷദ്പൂരും രണ്ട് മത്സരം ബെംഗളൂരു എഫ് സിയും വിജയിച്ചു. രണ്ട് മത്സരങ്ങൾ സമനില ആവുകയും ചെയ്തു.