ഗ്രീസ്മനെ വാങ്ങണ്ട എന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് മെസ്സി

Griezmann Messi Barcelona
Photo: Twitter
- Advertisement -

താനും ഗ്രീസ്മനുമായി യാതൊരു പ്രശ്നവും ഇല്ലാ എന്ന് ബാഴ്സലോണ താരം ലയണൽ മെസ്സി. എന്നും മാധ്യമങ്ങൾ സ്ഥിരമായി ഉയർത്തുന്ന വാർത്ത ആയിരുന്നു മെസ്സിയും ഗ്രീസ്മനുമായുള്ള പ്രശ്നം. മെസ്സി ഗ്രീസ്മനെ വാങ്ങരുത് എന്ന് പറഞ്ഞിട്ടും ബാഴ്സലോണ ഗ്രീസ്മനെ വാങ്ങിയത് മെസ്സിക്ക് ഇഷ്ടപ്പെട്ടില്ല എന്നായിരുന്നു വാർത്തകൾ.

എന്നാൽ ഇതൊക്കെ തീർത്തും അടിസ്ഥാന രഹിതമാണ് എന്ന് മെസ്സി പറഞ്ഞു. താൻ ഒരിക്കലും ഗ്രീസ്മനെ വാങ്ങരുത് എന്ന് ക്ലബിനോട് പറഞ്ഞിട്ടില്ല. മെസ്സി പറഞ്ഞു. താനും ഗ്രീസ്മനുനായി ഒരിക്കലും ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും മെസ്സി പറഞ്ഞു. നേരത്തെ ഗ്രീസ്മന്റെ ഏജന്റായിരുന്നു മെസ്സിക്ക് എതിരെ രംഗത്ത് വന്നത്.

Advertisement