മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 50 ഗോളുകൾ എന്ന നാഴികക്കല്ല് കടന്നു. 23കാരനായ താരം ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരെ നേടിയ ഗോളോടെ ആണ് 50 ഗോളുകൾ എന്ന നേട്ടത്തിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനി വേണ്ടി 59 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് റാഷ്ഫോർഡ്. വെയ്ൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് ഇതിനേക്കാൾ ചെറിയ പ്രായത്തിൽ യുണൈറ്റഡിനു വേണ്ടി 50 ലീഗ് ഗോൾ നേടിയിട്ടുള്ളത്.
156 മത്സരങ്ങളിൽ നിന്നാണ് റാഷ്ഫോർഡ് 50 ഗോളുകളിൽ എത്തിയത്. 59 ഗോളുകൾക്ക് പുറമെ 25 അസിസ്റ്റും റാഷ്ഫോർഡ് ലീഗിൽ നൽകിയിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ 6 ലീഗ് ഗോളുകളും റാഷ്ഫോർഡ് നേടി. യുണൈറ്റഡിനായി 50ൽ കൂടുതൽ ലീഗ് ഗോളുകൾ നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് താരം മാത്രമാണ് റാഷ്ഫോർഡ്.
യുണൈറ്റഡിന് വേണ്ടി 50 ലീഗ് ഗോളുകൾ നേടിയ ഇംഗ്ലീഷ് താരങ്ങൾ;
🔴 Wayne Rooney (183)
🔴 Paul Scholes (107)
🔴 Andy Cole (93)
🔴 David Beckham (62)
🔴 Marcus Rashford (50)
 
					












