ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് തിരിച്ചടി, ഓപ്പണര്‍മാരെ നഷ്ടമായി

Sports Correspondent

അഡിലെയ്ഡ് ടെസ്റ്റിലെ ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. മത്സരത്തിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ പൃഥ്വി ഷായെ നഷ്ടമാകുമ്പോള്‍ ഇന്ത്യയും ഷായും അക്കൗണ്ട് തുറന്നിട്ടില്ലായിരുന്നു. മത്സരത്തിന്റെ ഒന്നാം ദിവസത്തെ ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ 41/2 എന്ന നിലയിലാണ്.

ഷായെ സ്റ്റാര്‍ക്ക് പുറത്താക്കിയ ശേഷം രണ്ടാം വിക്കറ്റില്‍ മയാംഗ് അഗര്‍വാളും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് 32 റണ്‍സ് നേടിയ ശേഷം കമ്മിന്‍സ് 17 റണ്‍സ് നേടിയ മയാംഗിനെ പുറത്താക്കി ഇന്ത്യയ്ക്ക് രണ്ടാമത്തെ പ്രഹരം നല്‍കി. ആദ്യ സെഷന്‍ കഴിയുമ്പോള്‍ ഇന്ത്യയ്ക്കായി ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയുമാണ് ക്രീസിലുള്ളത്. പുജാര 17 റണ്‍സും വിരാട് കോഹ്‍ലി 5 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.