കോസ്റ്റയ്ക്ക് പകരം ആര് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ കളിക്കും?

Newsroom

കഴിഞ്ഞ മത്സരത്തിൽ ഗോവയോട് തോറ്റത് മാത്രമല്ലായിരിന്നു കേരള ബ്ലാസ്റ്റേഴ്സിന് പ്രശ്നമായത് ഒപ്പം അവരുടെ പ്രധാന സെന്റർ ബാക്കായ കോസ്റ്റയ്ക്ക് ചുവപ്പ് കാർഡും ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ നാളെ സെന്റർ ബാക്കിൽ കേരള ബ്ലാസ്റ്റേഴ്സ് ആരെ ഇറക്കും എന്നത് കണ്ടു തന്നെ അറിയണം. ഇതുവരെ എല്ലാ മത്സരത്തിലും കോസ്റ്റ കോനെ സഖ്യമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ ഇറങ്ങിയിരുന്നത്. എന്നാൽ നാളെ ബെംഗളൂരുവിന് എതിരെ ആര് ഇറങ്ങും എന്ന് കോച്ച് കിബു വികൂന വ്യക്തമാക്കിയില്ല.

കോസ്റ്റയ്ക്ക് പകരം സെന്റർ ബാക്ക് ആയി കളിക്കാൻ നിരവധി പേർ ഉണ്ട് എന്നാണ് കോച്ച് പറഞ്ഞത്. സന്ദീപ്, ലാൽറുവത്താര, ഹക്കു എന്നിവർ സെന്റർബാക്കായി ഇറങ്ങുന്നവരാണ് എന്ന് കോച്ച് പറഞ്ഞു. ലാൽറുവത്താര ആയിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ കോച്ച് ലോനെയെ സബ് ചെയ്യാൻ തീരുമാനിച്ചപ്പോൾ സെന്റർ ബാക്കായി കളത്തിൽ ഇറങ്ങിയത്. മലയാളി താരം ഹക്കുവിനെ കോച്ച് ഇറക്കുമോ എന്നതും കണ്ടറിയണം. മധ്യനിര താരമായ വിസെന്റെ സെന്റർ ബാക്കായി കളിക്കാൻ കഴിവുള്ള താരമാണ് എന്നു വികൂന പറഞ്ഞു. വിസെന്റയെയും സെന്റർ ബാക്കായി പരിഗണിക്കും എന്നും അദ്ദേഹം പറഞ്ഞു.