ഏകദിന റാങ്കിങ്ങിൽ ഒന്നാമൻ വിരാട് കോഹ്‌ലി തന്നെ, തൊട്ടു പിറകിൽ രോഹിത് ശർമ

Staff Reporter

ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അതെ സമയം ഓസ്‌ട്രേലിയൻ പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിലും റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ്.

870 റേറ്റിംഗ് പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തിയത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ നേടിയ രണ്ട് അർദ്ധ സെഞ്ചുറികളാണ് ഒന്നാം സ്ഥാനം നിലനിർത്താൻ വിരാട് കോഹ്‌ലിയെ സഹായിച്ചത്. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മൂന്നാം സ്ഥാനത്തും ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ നാലാം സ്ഥാനത്തും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഫിഞ്ച് അഞ്ചാം സ്ഥാനത്തുമാണ്.

ബൗളർമാരുടെ പട്ടികയിൽ ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് അഫ്ഗാൻ ബൗളർ മുജീബുറഹ്മാനും മൂന്നാം സ്ഥാനത്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുമാണ്. ഓൾ റൗണ്ടർമാരിൽ ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസൻ ആണ് ഒന്നാം സ്ഥാനത്ത് അഫ്ഗാൻ താരം മുഹമ്മദ് നബി രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ് മൂന്നാം സ്ഥാനത്തുമാണ്.