സത്യ സാഗര ഇനി ചെന്നൈ സിറ്റിയുടെ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സിറ്റി പുതിയ പരിശീലകനെ നിയമിച്ചു. ക്ലബിൽ അവസാന രണ്ടു സീസണുകളിലും സഹ പരിശീലകനായി ഉണ്ടായിരുന്ന സത്യ സാഗര ആണ് ചെന്നൈ സിറ്റിയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. അവസാന രണ്ടു സീസണുകളിലും ചെന്നൈ സിറ്റിയെ നയിച്ച പരിശീലകനായ അക്ബർ നവാസ് ക്ലബ് വിടും എന്ന് നേരത്തെ അറിയിച്ചിരുന്നു. നവാസിന്റെ കീഴിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ടീമിനെ നന്നായി അറിയാം എന്നതാണ് സത്യ സഗരയെ മുഖ്യപരിശീലകനാക്കാനുള്ള പ്രധാന കാരണം.

സിംഗപ്പൂർ സ്വദേശി തന്നെയാണ് സത്യ സാഗര. മുമ്പ് സിംഗപ്പൂർ വനിതാ ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. അക്ബർ നവാസ് ചെന്നൈ സിറ്റിയെ ഐ ലീഗ് ചാമ്പ്യന്മാരാകുമ്പോൾ സത്യ സാഗരയും ഒപ്പം ഉണ്ടായിരുന്നു. അവസാന 26 വർഷമായി ഫുട്ബോൾ പരിശീലക രംഗത്ത് പ്രവർത്തിക്കുന്ന പരിചയ സമ്പത്തും അദ്ദേഹത്തിനുണ്ട്.