സിയെചിന്റെയും ഹഡ്സൺ ഒഡോയിയുടെയും പരിക്ക് ഗുരുതരമല്ലെന്ന് ലമ്പാർഡ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി താരങ്ങളായ ഹകീം സിയെചിന്റെയും ഹഡ്സൺ ഒഡോയിയുടെയും ഹാംസ്ട്രിങ് പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. ഇരു താരങ്ങളും രണ്ട് ആഴ്ചക്കുള്ളിൽ പരിക്ക് മാറി തിരിച്ചെത്തുമെന്നും ചെൽസി പരിശീലകൻ പറഞ്ഞു. താരങ്ങളുടെ സ്കാനിങ് കഴിഞ്ഞ ദിവസം നടത്തിയെന്നും പരിക്ക് ഗുരുതരമല്ലെന്നും ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ഫ്രാങ്ക് ലമ്പാർഡ് വ്യക്തമാക്കി.

ചെൽസിയുടെ ലീഡ്സ് യൂണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ഹക്കിം സിയെചിന്റെ ഹാംസ്ട്രിങിന് പരിക്കേറ്റത്. മത്സരത്തിൽ ചെൽസി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിക്കുകയും ചെയ്തിരുന്നു. അതെ സമയം പരിശീലനത്തിനിടെയാണ് ഹഡ്സൺ ഒഡോയ്ക്ക് പരിക്കേറ്റത്. ചാമ്പ്യൻസ് ലീഗിൽ ക്രാസ്നഡോറിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവ താരം ബില്ലി ഗിൽമോറിന്റെ പ്രകടനത്തെ ചെൽസി പരിശീലകൻ അഭിനന്ദിക്കുകയും ചെയ്തു.