മെസ്സിയും അറോഹോയും ബാഴ്സലോണ സ്ക്വാഡിൽ തിരികെയെത്തി

Newsroom

നാളെ നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇല്ലാതിരുന്ന ലയണൽ മെസ്സി തിരികെ ബാഴ്സലോണ സ്ക്വാഡിൽ എത്തിയിട്ടുണ്ട്. അവസാന കുറച്ചു കാലമായി പരിക്ക് കാരണം പുറത്തായരുന്ന ഡിഫൻഡർ റൊണാൾഡ് അറോഹോയും തിരികെയെത്തി. കാഡിസിനെ ആണ് ബാഴ്സലോണ നാളെ നേരിടേണ്ടത്.

റിസേർവ് ടീമിനായി കളിച്ചു എങ്കിലും ഉംറ്റിറ്റി ടീമിൽ ഇല്ല. പരികേറ്റ പികെ, അൻസു ഫതി, കൊറോണ ബാധിച സെർജി റൊബേർടോ എന്നിവരും സ്ക്വാഡിൽ ഇല്ല. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്. 9 മത്സരങ്ങളിൽ 14 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ നാളെ ബാഴ്സക്ക് വിജയം നിർബന്ധമാണ്.

Barca squad

20201204 182848