ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശപ്പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കളിക്കളത്തിൽ ഗോൾ പിറന്നില്ല. കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടിയപ്പോൾ ആദ്യ പകുതി ഗോൾ രഹിത സമനിലയായി. അധികം അവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത ആദ്യ പകുതിയിൽ മെച്ചപ്പെട്ട് നിന്നത് ചെന്നൈയിനായിരുന്നു.
എങ്കിലും ആദ്യ പകുതി അവസാനിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ചിലമുന്നേറ്റങ്ങൾ നടത്തി. ചെന്നൈയിൻ നിരയിൽ ആദ്യ പകുതിയിൽ ചാൻടിയ പരിക്കേറ്റ് പുറത്ത് പോവുകയും പകരക്കാരനായി ജെറി ലാല്രിൻസുവാല വരികയും ചെയ്തു.
പതിവ് പോലെ അനുരുദ്ധ് ഥാപയായിരുന്നു ചെന്നൈയിൻ എഫ്സി അക്രമണത്തിന്റെ കുന്തമുന. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തുടർച്ചയായി തലവേദനയുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മഞ്ഞപ്പടയുടെ നോംഗ്ഡാംബ നോറെത്തിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലെടുക്കാനായില്ല.
അതേ സമയം ഏറെ വൈകാതെ കർവാലോ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കിയെങ്കിലും ലൈനിനപ്പുറത്ത് നിന്ന് കൊടി ഉയർന്നു. ഓഫ്സൈടിൽ തട്ടി ചെന്നൈയിൻ അക്രമണം നിർത്തിയില്ല. തുടരെത്തുടരെ ചെന്നൈയിൻ അക്രമിച്ച് കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിക്കാനായില്ല.