പരിശീലന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ടീമിന് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് മുൻപ് ഇന്ത്യൻ ടീം അംഗങ്ങൾ തമ്മിൽ പരസ്പരം നടത്തിയ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ടീമിന് ജയം. കെ.എൽ രാഹുൽ നയിച്ച രഞ്ജിത് സിൻജി ഇലവനെയാണ് വിരാട് കോഹ്‌ലിയുടെ സി.കെ നായിഡു ടീം 5 വിക്കറ്റിന് പരാജയപ്പെടുത്തിയത്. 40 ഓവർ വീതമുള്ള മത്സരമാണ് ഇരു ടീമുകളും തമ്മിൽ നടന്നത്.

മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത കെ.എൽ രാഹുലിന്റെ ടീം 40 ഓവറിൽ 236 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിരാട് കോഹ്‌ലിയുടെ ടീം 26 പന്തുകൾ ബാക്കി നിൽക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. അതെ സമയം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും ഓസ്‌ട്രേലിയൻ പരമ്പരക്ക് മുൻപ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് നടത്തിയത്. വിരാട് കോഹ്‌ലി 58 പന്തിൽ 91 റൺസ് എടുത്തപ്പോൾ കെ.എൽ രാഹുൽ 66 പന്തിൽ 83 റൺസ് എടുത്ത് മികച്ച ഫോമിലാണെന്ന് തെളിയിച്ചു.