പരിക്ക് വിനയായി,ബൊണുചി ഇറ്റലിയിലേക്ക് മടങ്ങി

Jyotish

ഇറ്റാലിയർ പ്രതിരോധ താരം ലിയണാർഡോ ബൊണുചി പരിക്ക് കാരണം യുവേഫ നേഷൻസ് ലീഗിൽ നിന്നും പുറത്ത്. ഇറ്റലിയുടെ പോളണ്ടിനും ബോസ്നിയ- ഹെർസെഗീവിനക്കും എതിരായ മത്സരങ്ങളിൽ താരത്തിന് കളിക്കാനാവില്ല. ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് സീരി എയിൽ യുവന്റസ് – ലാസിയോ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്.

ദിവസങ്ങൾക്ക് മുൻപ് നടന്ന എസ്റ്റോണിയക്കെതിരായ സൗഹൃദ മത്സരത്തിലും ഇറ്റലിക്ക് വേണ്ടി ബൊണുചി കളിച്ചിരുന്നില്ല. അതേ സമയം ഇന്റർ മധ്യനിര താരം ഗാഗ്ലിയാർദിനിയും ഇറ്റലിക്ക് വേണ്ടി കളിക്കില്ല. കോവിഡ് റിസൾട്ടിന്റെ കൃത്യതയിൽ സംശയമുള്ളതിനെ തുടർന്ന് താരത്തിനെ തിരികെ പോവാൻ അനുവദിക്കുകയായിരുന്നു. നിലവിൽ കഴിഞ്ഞ 20‌മത്സരങ്ങളിൽ അപരാജിതക്കുതിപ്പ് നടത്തുകയാണ് ഇറ്റലി.