” റോണാൾഡോയും നെയ്മറും ലാ ലീഗ വിട്ടത് കൊണ്ട് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല “

- Advertisement -

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ലാ ലീഗ വിട്ടത് കൊണ്ട് നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ലാ ലീഗ പ്രസിഡന്റ് ഹാവിയർ തേബസ്. ലാ ലീഗയിൽ ഈ താരങ്ങൾ പോയത് കൊണ്ട് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും ഇപ്പോളും ലാ ലീഗ ആരാധകർക്ക് ആവേശമാണെന്നും ലാ ലീഗ പ്രസിഡന്റ് കൂട്ടിച്ചേർത്തു. സൂപ്പർ താരങ്ങൾ മറ്റ് ലീഗുകളിലേക്ക് കുടിയേറുന്നതിനെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോളാണ് തേബസിന്റെ ഈ പ്രതികരണം.

ക്രിസ്റ്റ്യാനോ റൊണാൾഡോ പോയ സീരി എയിൽ അദ്ദേഹത്തിന്റെ വരവ് കൊണ്ട് യാതൊരു തരത്തിലുള്ള മാറ്റവും സംഭവിച്ചിട്ടില്ല എന്ന് ലാ ലീഗ പ്രസിഡന്റ് കൂട്ടിച്ചേർത്തു. നെയ്മർ പോയത് പിഎസ്ജിയിലേക്ക്. പിഎസ്ജി കളിക്കുന്ന ഫ്രെഞ്ച് ലീഗിൽ കോമ്പറ്റീഷൻ എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാമെന്നും തേബസ് കൂട്ടിച്ചേർത്തു. ലാ ലീഗ എന്ന ബ്രാൻഡും ലീഗിലെ വലിയ ക്ലബ്ബുകളും ഏത് വ്യക്തിഗത താരത്തെക്കാളും ഉയർന്നതാണെന്നും പറഞ്ഞ് ലാ ലീഗ പ്രസിഡന്റ് തേബസ് അവസാനിപ്പിച്ചു.

Advertisement