ബാഴ്സലോണ താരം ഫിലിപ്പെ കൗട്ടീനോയ്ക്ക് പരിക്ക്. ഹാംസ്ട്രിങ് ഇഞ്ച്വറിയാണ്. താരം ഒരു മാസത്തിൽ അധികം എങ്കിലും പുറത്തിരിക്കേണ്ടി വരും എന്നാണ് ബാഴ്സലോണ ക്യാമ്പിൽ നിന്ന് വരുന്ന വാർത്തകൾ. ഇന്നലെ റയൽ മാഡ്രിഡിന് എതിരായ മത്സരത്തിൽ 90 മിനുട്ടും കൗട്ടീനോ കളിച്ചിരുന്നു. ബാഴ്സലോണ ആദ്യ ഇലവനിൽ സ്ഥിരമായി മാറിക്കൊണ്ടിരിക്കെ ആണ് പരിക്ക് കൗട്ടീനോയ്ക്ക് വില്ലനായി എത്തിയിരിക്കുന്നത്.
നിർണായക മത്സരങ്ങൾ ആകും കൗട്ടീനോയ്ക്ക് നഷ്ടമാവുക. ഇതിൽ പ്രധാനം ഈ വരുന്ന ആഴ്ച നടക്കുന്ന യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരമാകും. ഇത് കൂടാതെ ബ്രസീൽ ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങളും കൗട്ടീനോയ്ക്ക് നഷ്ടപ്പെടും. ബ്രസീൽ ഉറുഗ്വേ മത്സരത്തിൽ കൗട്ടീനോയുടെ അഭാവം ബ്രസീലിനും വലിയ തിരിച്ചടിയാകും.