നേഷൻസ് ലീഗിൽ ഐസ്ലന്റിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഡെൻമാർക്ക്. ഇംഗ്ലണ്ട്, ബെൽജിയം ടീമുകൾ ഉൾപ്പെടുന്ന പൂൾ എയിലെ ബി ഗ്രൂപ്പിൽ ഡെൻമാർക്ക് നേടുന്ന ആദ്യ ജയം ആണ് ഇത്, അതേസമയം തുടർച്ചയായ മൂന്നാം തോൽവി ആയി ഐസ്ലാന്റിനു ഇത്. മത്സരത്തിൽ 67 ശതമാനം പന്ത് കൈവശം വച്ച ഡെൻമാർക്ക് 16 ഷോട്ടുകളും മത്സരത്തിൽ ഉതിർത്തു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു ഡെൻമാർക്കിന്റെ ജയം. ആദ്യ പകുതിയിൽ അവസാന നിമിഷം സിഗുർജോൺസന്റെ സെൽഫ് ഗോളിൽ ആണ് ഡെൻമാർക്ക് ആദ്യം മുന്നിൽ എത്തിയത്.
രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ക്രിസ്ത്യൻ എറിക്സൻ അവരുടെ രണ്ടാം ഗോളും നേടി. 61 മിനിറ്റിൽ സ്കോവ് അവരുടെ ഗോളടി പൂർത്തിയാക്കുകയും ചെയ്തു. അതേസമയം പൂൾ ബിയിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ചെക് റിപ്പബ്ലിക് ഇസ്രായേലിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചു. 14 മത്തെ മിനിറ്റിൽ അബു ഹന്നയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ചെക് പടക്കു 47 മത്തെ മിനിറ്റിൽ വൈഡ്ര ആണ് രണ്ടാം ഗോൾ സമ്മാനിച്ചത്. 55 മിനിറ്റിൽ സഹാവിയാണ് ഇസ്രായേളിന്റെ ഏക ഗോൾ നേടിയത്. ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്‌കോട്ട്ലാന്റ് സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. 54 മത്തെ മിനിറ്റിൽ ലിന്റൻ ഡൈക്‌സ് ആണ് സ്‌കൂട്ടിഷ്‌കാർക്ക് ആയി വിജയഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പിൽ സ്‌കോട്ട്ലാന്റ് മുന്നിലെത്തി.