പാക്കിസ്ഥാനുമായുള്ള സിംബാബ്വേയുടെ പര്യടനത്തിന് സര്‍ക്കാരിന്റെ അനുമതി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് പരമ്പര നടക്കുന്നത്. പരമ്പരയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. പരമ്പരയുമായി മുന്നോട്ട് പോകുവാനുള്ള അനുമതി നല്കിയ സര്‍ക്കാര്‍ തീരുമാനത്തിന് സിംബാബ്വേ ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് തവേംഗ മുഖുലാനി നന്ദി അറിയിച്ചു.
25 അംഗ സംഘത്തെ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം സിംബാബ്വേ പരിശീലനം ആരംഭിച്ചിരുന്നു. ക്യാമ്പിലും ടൂറിനിടയിലും കനത്ത സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിംബാബ്വേ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏകദിന പരമ്പര ഐസിസിയുടെ ക്രിക്കറ്റ് ലോക കപ്പ് സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ടതാണ്.
ഏകദിനങ്ങള്‍ ഒക്ടോബര്‍ 30, നവംബര്‍ 1, 3 തീയ്യതികളില്‍ നടക്കുമ്പോള്‍ ടി20 മത്സരങ്ങള്‍ നവംബര്‍ 7, 8, 10 തീയ്യതികളില്‍ ആണ് അരങ്ങേറുക.













