അഷീർ അക്തർ ഈസ്റ്റ് ബംഗാൾ വിട്ട് മൊഹമ്മദൻസിൽ

Img 20200923 181301
- Advertisement -

ഈസ്റ്റ് ബംഗാൾ താരം അഷീർ അക്തറിനെ മൊഹമ്മദൻസ് സ്വന്തമാക്കി. സെക്കൻഡ് ഡിവിഷനായി ഒരുങ്ങുന്ന മൊഹമ്മദൻസ് ലോൺ കരാറിലാണ് അഷീറിനെ സൈൻ ചെയ്തത്. 25കാരനായ ഡിഫൻഡർ അവസാന സീസണിൽ ഈസ്റ്റ് ബംഗാൾ സ്ക്വാഡിലെ പ്രധാന താരങ്ങളിൽ ഒന്നായിരുന്നു‌. മൊഹമ്മദൻസ് ഐലീഗിന് യോഗ്യത നേടുക ആണെങ്കിൽ അഷീർ മൊഹമ്മദൻസിൽ തന്നെ തുടരാനാണ് സാധ്യത.

കഴിഞ്ഞ സീസണിലായിരുന്നു ബെംഗളൂരു എഫ് സിട്ട് അഷീർ ഈസ്റ്റ് ബംഗാളിൽ എത്തിയത്. ബെംഗളൂരു എഫ് സിക്ക് ഒപ്പം രണ്ട് വർഷത്തോളം ഉണ്ടായിരുന്നു എങ്കിലും അവരുടെ ബി ടീമിന് വേണ്ടി മാത്രമെ കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. സീനിയർ സ്ക്വാഡിനായി കളിക്കാൻ അക്തറിനായിരുന്നില്ല. മുമ്പ് സാൽഗോക്കർ, ലോൺസ്റ്റാർ കാശ്മീർ എന്നീ ക്ലബുകൾക്കായും അക്തർ കളിച്ചിട്ടുണ്ട്.

Advertisement