കാണികൾ ഇല്ലെങ്കിലും ഐ.പി.എൽ സ്റ്റേഡിയങ്ങളിൽ ആരാധകരുടെ ശബ്ദം ഉയരും

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ കാണികൾക്ക് പ്രവേശനം ഇല്ലെങ്കിൽ ആരാധകരുടെ ശബ്ദം സ്റ്റേഡിയങ്ങളിൽ ഉയരും. മത്സരങ്ങൾ നടക്കുന്ന യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലും താരങ്ങൾ ബൗണ്ടറി നേടുമ്പോഴും വിക്കറ്റ് വീഴുമ്പോഴും റെക്കോർഡ് ചെയ്ത ശബ്ദങ്ങൾ സ്പീക്കറിൽ കേൾപ്പിക്കും. നേരത്തെ യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലും യു.എസ് ഓപ്പണിലും ആരാധകരുടെ സാന്നിദ്ധ്യം റെക്കോർഡ് ചെയ്ത ശബ്ദം വഴി സ്റ്റേഡിയത്തിൽ കേൾപ്പിച്ചിരുന്നു.

കൂടാതെ മൂന്ന് സ്റ്റേഡിയങ്ങളിലും ആരാധകരുടെ ചിത്രങ്ങൾ അടങ്ങിയ നാല് ഫാൻ വാളുകളും ബി.സി.സി.ഐ ഒരുക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരാധകരുടെ അഭാവം സ്റ്റേഡിയത്തെ ഇല്ലാതിരിക്കാൻ ബി.സി.സി.ഐ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കൂടാതെ ഓൺലൈൻ വഴി ഒരു ടീമിന്റെയും 96 ആരാധകർക്ക് മത്സരത്തിന്റെ ഭാഗമാവാനുള്ള സൗകര്യങ്ങളും ബി.സി.സി.ഐ ഒരുക്കിയിട്ടുണ്ട്.