ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡില്‍ നടക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയെന്നവണ്ണം സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറി മൊമ്മന്റം. രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ നടക്കുന്ന വലിയൊരു കമ്പനിയാണ് മൊമ്മന്റം. ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമിന്റെ സ്പോണ്‍സര്‍മാരായി 2012 മുതല്‍ പല അവസരങ്ങളിലും മുന്നോട്ട് വന്ന സ്ഥാപനമാണ് ഇത്.
ദേശീയ ടീമിന്റെയും ഫ്രാഞ്ചൈസി ഏകദിന ചാമ്പ്യന്‍ഷിപ്പിന്റെയും ഏജ് ലെവല്‍ ക്രിക്കറ്റിന്റെയും ഒന്നും സഹകരണം തങ്ങള്‍ പുതുക്കുവാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് മൊമ്മന്റം അറിയിച്ചത്. അതേ സമയം വനിത ടീമിനുള്ള സ്പോണ്‍സര്‍ഷിപ്പ് തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2023 വരെ ഈ സഹകരണം തുടരും.













