ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് ആദ്യമായി ഇംഗ്ലണ്ട് ടീമിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മർകസ് റാഷ്ഫോർഡ് പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്നു. തുടർന്നാണ് പകരക്കാരനായി ഗ്രീലീഷിനെ ഐസ്ലാൻഡിനും ഡെന്മാർക്കിനുമെതിരെയുമുള്ള ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയത്. നേരത്തെ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ടീമിൽ ഗ്രീലീഷിനെ ഉൾപെടുത്തതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് ഗ്രീലിഷിനു ഇംഗ്ലണ്ട് ടീമിൽ അവസരം നേടിക്കൊടുത്തത്. റാഷ്ഫോർഡിനെ കൂടാതെ ടോട്ടൻഹാം താരം ഹരി വിങ്ക്സും പരിക്ക് മൂലം ടീമിൽ നിന്ന് പുറത്താണ്. വോൾവ്സ് താരം കോണോർ കോഡിയെയും ആഴ്സണൽ താരം മൈറ്റ്ലാൻഡ് നൈൽസിനെയും ഇംഗ്ലണ്ട് ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. അടുത്ത ശനിയാഴ്ചയാണ് ഐസ്ലാൻഡിനെതിരായ നേഷൻസ് ലീഗ് മത്സരം.