നെറ്റ്സില്‍ വീണ്ടും എത്തിയപ്പോള്‍ ഏറെ ഭയപ്പെട്ടിരുന്നു – വിരാട് കോഹ്‍ലി

Sports Correspondent

അഞ്ച് വര്‍ഷത്തിന് ശേഷം താന്‍ വീണ്ടും ബാറ്റുമായി നെറ്റ്സിലെത്തിയപ്പോള്‍ താന്‍ ഏറെ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഐപിഎലിന്റെ ഭാഗമായി പരിശീലനത്തിനായി ഇന്നലെയാണ് വിരാട് കോഹ്‍ലിയും സംഘവും കളത്തിലിറങ്ങിയത്. എന്നാല്‍ താന്‍ പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ തനിക്ക് നെറ്റ്സില്‍ ബാറ്റ് ചെയ്യാനായി എന്നാണ് കോഹ്‍ലി പറഞ്ഞത്.

ബാറ്റ് കഴിഞ്ഞ് അഞ്ച് മാസത്തില്‍ കൈകൊണ്ട് തൊട്ടിട്ടില്ല എന്നത് കൊണ്ടു തന്നെ തനിക്ക് ഏറെ ഭയമുണ്ടായിരുന്നു. ഫിറ്റ്നെസ്സ് പരിശീലനത്തിനായി താന്‍ ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ബാറ്റിംഗ് പരിശീലനം നടത്താത്തിനാല്‍ സത്യസന്ധമായി ഒരു ഭീതി തന്റെയുള്ളിലുണ്ടായിരുന്നുവെന്ന് കോഹ്‍ലി വ്യക്തമാക്കി.