പി എസ് ജിക്കായി അവസാന മത്സരം കളിച്ച തിയാഗോ സിൽവ ക്ലബിന്റെ ആരാധകരോട് കിരീടം നേടിക്കൊടുക്കാൻ കഴിയാത്തതിൽ മാപ്പ് പറഞ്ഞു. ക്ലബിനായുള്ള തന്റെ അവസാന മത്സരനാണ് ഇതെന്നും ആരാധകരോട് മാപ്പ് പറയുന്നു എന്നും സിൽവ പറഞ്ഞു. തന്നെ പിന്തുണച്ച ആരാധകർക്ക് എല്ലാം നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇനിയും നാലു കൊല്ലം കൂടെ യൂറോപ്പിൽ തന്നെ കളിക്കണം. ഇപ്പോൾ ലക്ഷ്യം അടുത്ത ബ്രസീൽ ലോകകപ്പിൽ ഇടം നേടുകയാണ് അദ്ദേഹം പറഞ്ഞു.
താൻ ഒരു ക്ലബുമായും കരാറിൽ എത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഫിയൊറെന്റീനയുമായി താൻ കരാറിൽ എത്തി എന്ന് പറയുന്നത് തെറ്റായ വാർത്തയാണ് എന്ന് സിൽവ പറഞ്ഞു. താൻ ഫിയൊറെന്റീന ഉൾപ്പടെ കുറച്ച് ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നൽ ഒരു ക്ലബുനായി ധാരണയിൽ എത്തിയിട്ടില്ല സിൽവ പറഞ്ഞു. താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2012ൽ മിലാനിൽ നിന്നായിരുന്നു തിയാഗോ സിൽവ പി എസ് ജിയിൽ എത്തിയത്. എട്ടു സീസണുകളിൽ നിന്നായി ഏഴ് ഫ്രഞ്ച് ലീഗ് കിരീടങ്ങൾ താരം നേടി. അഞ്ചു ഫ്രഞ്ച് കപ്പുകളും പി എസ് ജിക്ക് ഒപ്പം സിൽവ നേടിയിട്ടുണ്ട്.