ഇന്ന് പുറത്താക്കപ്പെട്ട മൗറീസിയോ സാരിക് പകരം യുവന്റസ് മുൻ സ്പർസ് പരിശീലകൻ മൗറീസിയോ പൊചെറ്റിനോയെ നിയമിച്ചേക്കും എന്ന് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെയാണ് സാരിയെ നീക്കാൻ യുവന്റസ് ബോർഡ് തീരുമാനം എടുത്തത്.
പൊചെറ്റിനോയെ യുവന്റസ് ബോർഡ് ഇതിനകം തന്നെ ബന്ധപെട്ടു എന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. സ്പർസ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം അദ്ദേഹം ഏറ്റെടുക്കുന്ന ആദ്യ ജോലിയാകും ഇത്. തന്റെ കരിയറിലെ ഏറ്റവും വലിയ ജോലിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നേരത്തെ സൗത്താംപ്ടൻ, എസ്പാനിയോൾ ടീം പരിശീലകൻ കൂടിയാണ് 48 വയസുകാരനായ പൊചെറ്റിനോ. മുൻ അർജന്റീനൻ ദേശീയ ടീം അംഗമാണ്. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചും ശ്രദ്ധേയനായി.