സീരി എ ക്ലബായ ടൊറീനോ പുതിയ പരിശീലകനെ നിയമിച്ചു. മുൻ എ സി മിലാൻ പരിശീകൻ മാകോ ജിയാമ്പോളോ ആണ് ടൊറീനീയുടെ പരിശീലക ചുമതല ഏറ്റെടുത്തത്. ഈ സീസൺ തുടക്കത്തിൽ എ സി മിലാന്റെ പരിശീലന സ്ഥാനത്ത് നിന്ന് ജിയാമ്പോളെയെ പുറത്താക്കിയിരുന്നു. മിലാനിൽ ചെറിയ കാലം മാത്രമെ ജിയാമ്പോളെയ്ക്ക് പരിശീലകനായി ഇരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
ഇപ്പോൾ ടൊറീനോയിൽ രണ്ട് വർഷത്തെ കരാറാണ് ജിയാമ്പോളോ ഒപ്പുവെച്ചത്. മുമ്പ് കലിയരി, സാമ്പ്ഡോറിയ, ബ്രെഷ, എമ്പോളി എന്നീ ക്ലബുകളെ ഒക്കെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. വർഷത്തിൽ 1.5 മില്യൺ ആണ് കരാർ തുക. ഈ സീസണിൽ റിലഗേഷൻ പോരിൽ നിന്ന് രക്ഷപ്പെട്ട് പതിനാറാം സ്ഥാനത്തായിരുന്നു ടൊറീനോ ഫിനിഷ് ചെയ്തത്.