പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ഒരു യുവ ഡിഫൻഡറെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണ്. പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയ നോർവിച് സിറ്റിയുടെ ഫുൾബാക്കായ ജമാൽ ലൂയിസ് ആണ് ലിവർപൂളിലേക്ക് എത്തുന്നത്. 10 മില്യൺ നൽകി നോർവിചിൽ നിന്ന് ജമാലിനെ സ്വന്തമാക്കാൻ ആകുമെന്ന് ലിവർപൂൾ കരുതുന്നു. എന്നാൽ മൂന്ന് വർഷത്തെ കരാർ ഇനിയും ജമാലിന് നോർവിചിൽ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ 20 മില്യണോളമാണ് നോർവിച് ആവശ്യപ്പെടുന്നത്.
ലെഫ് ബാക്കായ ആൻഡി റോബേർട്സണ് കൂടുതൽ വെല്ലുവിളി നൽകാൻ വേണ്ടിയാണ് ജമാൽ ലൂയിസിനെ ലിവർപൂൾ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ നോർവിചിന് വേണ്ടി 28 മത്സരങ്ങളോളം ലീഗിൽ കളിക്കാൻ ജമാൽ ലൂയിസിനായിരുന്നു. 22കാരനായ താരം 2014 മുതൽ നോർവിച് സിറ്റിയുടെ ഭാഗമാണ്.