ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോ ഇപ്പോഴും പരാഗ്വേയിൽ വീട്ടുതടങ്കലിൽ കഴിയുക ആണ്. താരത്തിന് ഏപ്രിലിൽ ജാമ്യം ലഭിച്ചിരുന്നു എങ്കുലും പരാഗ്വേ വിട്ട് പോകാൻ അനുവാദം കിട്ടിയിരുന്നില്ല. എന്നാൽ പരാഗ്വേയിൽ നിന്ന് വരുന്ന പുതിയ വാർത്തകൾ ആശ്വാസം തരുന്നതാണ്. പുതിയ വാദങ്ങൾ കേൾക്കുന്ന കോടതി റൊണാൾഡീനോയുടെ കേസ് അവസാനിപ്പിക്കാനും അദ്ദേഹത്തെ ബ്രസീലിലേക്ക് തിരികെ അയക്കാനും സാധ്യതയുണ്ട്.
1.3മില്യൺ കെട്ടിവെച്ചാണ് ഇപ്പോൾ റൊണാൾഡീനോ ജാമ്യത്തിൽ നിൽക്കുന്നത്. വലിയ പിഴ അടച്ച് കേസ് ഒഴിവാക്കാൻ ആണ് റൊണാൾഡീനോയുടെ വക്കീൽ ശ്രമിക്കുന്നത്. ഇപ്പോൾ പരാഗ്വേയിൽ ഒരു ഹോട്ടലിൽ ആണ് താരം വീട്ടു തടങ്കലിൽ കഴിയുന്നത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് ആയിരുന്നു റൊണാൾഡീനോയെയും സഹോദരനെയും മാർച്ച് മാസം പരാഗ്വേ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പാസ്പോർട്ടിൽ റൊണാൾഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതായിരുന്നു പ്രശ്നമായത്.