“റൊണാൾഡോ ഇല്ലാതെ തന്നെ കിരീടങ്ങൾ നേടാൻ ആകുമെന്ന് വിശ്വാസമുണ്ടായിരുന്നു”

Newsroom

റയൽ മാഡ്രിഡ് വിട്ട് റൊണാൾഡോ പോയത് കൊണ്ട് റയൽ മാഡ്രിഡ് തകരുമെന്ന് കരുതിയവർക്ക് മറുപടിയുനായി റയലിന്റെ മധ്യനിര താരം ലൂക മോഡ്രിച്. റൊണാൾഡോ ഒരു ഗംഭീര താരം തന്നെ ആയിരുന്നു. റയലിൽ അദ്ദേഹം ചെയ്ത സംഭാവനകൾ പകരം വെക്കാനില്ലാത്തത് തന്നെ. എന്നാൽ റൊണാൾഡോ പോയി എന്നത് കൊണ്ട് റയൽ മാഡ്രിഡിന് കിരീടങ്ങൾ നേടാൻ ആകില്ല എന്നും അതിനുള്ള മനോഭാവം താരങ്ങൾക്ക് ഇല്ല എന്നും കരുതരുത് എന്ന് മോഡ്രിച് പറഞ്ഞു.

റൊണാൾഡോ ഇല്ലായെങ്കിലും കിരീടം നേടണം എന്ന അതിയായ ആഗ്രഹവും അതിനുള്ള പ്രയത്നവും റയൽ മാഡ്രിഡ് താരങ്ങളിൽ ഉണ്ട്. റൊണാൾഡോ ഇല്ലാതെ തന്നെ കിരീടം നേടാൻ ആകുമെന്ന് തനിക്ക് ഉറപ്പ് ഉണ്ടായിരുന്നു എന്നും മോഡ്രിച് പറഞ്ഞു. ലാലിഗ കിരീട നേട്ടത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ക്രൊയേഷ്യ മധ്യനിര താരം. സിദാൻ ഒരു വലിയ പരിശീലകൻ ആണ് എന്നും സിദാന് താരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് നന്നായി അറിയാം എന്നും മോഡ്രിച് പറഞ്ഞു.