വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി ഇന്റർ മിലാൻ, യുവന്റസിന് ഇന്ന് കിരീടം ഉറപ്പിക്കാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി ഇന്റർ മിലാൻ, യുവന്റസിന് കാര്യങ്ങൾ എളുപ്പം. കിരീടം ഉറപ്പിക്കാൻ ഒരു ജയം മാത്രം മതി. ഇന്നലെ കൂടെ ഇന്റർ മിലാൻ പോയിന്റ് നഷ്ടപ്പെടുത്തിയതോടെയാണ് യുവന്റസ് തുടർച്ചയായ എട്ടാം ലീഗ് കിരീടത്തോട് അടുത്തത്‌. ഇന്നലെ നടന്ന മത്സരത്തിൽ ഫിയൊറെന്റീനയെ നേരിട്ട ഇന്റർ മിലാൻ 0-0 എന്ന സമനിലയുമായാണ് പിരിഞ്ഞത്. സാൻസിരോയിൽ നടന്ന മത്സരത്തിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ പോലും ഇന്ററിനായില്ല.

അവസാന അഞ്ചു മത്സരങ്ങളിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമേ ഇന്റർ മിലാന് വിജയിക്കാൻ ആയിരുന്നുള്ളൂ.ഒരു സമനില കൂടെ ആയതോടെ 73 പോയന്റുമായി ഇന്റർ മിലാനെ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്. യുവന്റസിന് ഇപ്പോൾ ഇന്ററിനേക്കാൾ 7 പോയന്റിന്റെ ലീഡ് ഒന്നാം സ്ഥാനത്തുണ്ട്. അവർ ഒരു മത്സരം കുറവുമാണ് കളിച്ചതും. രണ്ടാമതുള്ള അറ്റലാന്റയേക്കാൾ 6 പോയന്റിന്റെ ലീഡും യുവന്റസിനുണ്ട്.

ഇന്ന് ഉഡിനെസെയ്ക്ക് എതിരായ മത്സരം വിജയിച്ചാൽ യുവന്റസിന് കിരീടം ഉറപ്പിക്കാം. ഇന്ന് ജയിച്ചാൽ 83 പോയന്റിൽ എത്താൻ യുവന്റസിനാകും. രണ്ടാമതുള്ള അറ്റലാന്റ ഇനി ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാലും 83 പോയന്റിൽ മാത്രമെ എത്തുകയുള്ളൂ. ഹെഡ് ടു ഹെഡിൽ അറ്റലാന്റയ്ക്ക് എതിരെ മികച്ച റെക്കോർഡ് ഉള്ളത് കൊണ്ട് യുവന്റസിനെ മറികടക്കാൻ അപ്പോഴും അറ്റലാന്റയ്ക് ആവില്ല.