കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിക്കും എന്ന് അഭ്യൂഹമുണ്ടായിരുന്ന സ്ട്രൈക്കർ ഇഗൊർ അംഗുളോയെ എഫ് സി ഗോവ സ്വന്തമാക്കി. പോളിഷ് ടീമായ ഗോർനിക് സാബ്രെസെയിൽ നിന്നാണ് ഇഗൊർ അംഗുളോ ഇപ്പോൾ എഫ് സി ഗോവയിലേക്ക് എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുമൊക്കെ താരത്തിനായി രംഗത്തുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വികൂനയുമായി വലിയ ബന്ധമുണ്ടായിരുന്ന താരമാണ് അംഗുളൊ.
36കാരനായ ആംഗുളോ അവസാന നാലു വർഷമായി ഗോർനികിനായാണ് കളിക്കുന്നത്. ഈ സീസണോടെ ക്ലബ് വിടും എന്ന് താരം നേരത്തെ അറിയിച്ചിരുന്നു. കൊറോ എഫ് സൊ ഗോവ വിട്ടേക്കും എന്ന സൂചന നൽകിയതിന് പിന്നാലെയാണ് ഗോവയുടെ ഈ സ്ട്രൈകർ സൈനിംഗ്. മുമ്പ് സ്പെയിൻ യൂത്ത് ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ അത്ലറ്റിക് ബിൽബാവോയിലൂടെ വളർന്ന താരമാണ്.