ബാഴ്സലോണയുടെ പ്രധാന സെന്റർ ബാക്കായ ലെങ്ലെറ്റിന് പരിക്ക്. ഇന്നലെ ലീഗിലെ അവസാന മത്സരം കളിക്കുന്നതിനിടയിലാണ് ലെങ്ലെറ്റിന് പരിക്കേറ്റത്. താരത്തിന് ഗ്രോയിൻ ഇഞ്ച്വറിയാണ്. നാളെ താരം കൂടുതൽ പരിശോധനകൾക്ക് വിധേയമാകും. അതിനു ശേഷം മാത്രമേ നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ലെങ്ലെറ്റ് ഉണ്ടാകുമോ എന്നത് തീരുമാനമാവുകയുള്ളൂ.
ലെങ്ലെറ്റ് ഇല്ലായെങ്കിൽ ബാഴ്സലോണക്ക് അതി വലിയ പ്രതിസന്ധി തന്നെ നൽകും. ലാലിഗ കിരീടം നഷ്ടപ്പെട്ടതോടെ വലിയ സമ്മർദ്ദത്തിലാണ് ബാഴ്സലോണ ഉള്ളത്. നാപോളിയെ മറികടന്ന ക്വാർട്ടർ ഫൈനലിൽ എങ്കിലും എത്തിയില്ല എങ്കിൽ അത് സെറ്റിയന്റെ ബാഴ്സലോണയിലെ അവസാനമായി മാറും. 2018ൽ ആയിരുന്നു സെവിയെ വിട്ട് ലെങ്ലെറ്റ് ബാഴ്സലോണയിലേക്ക് എത്തിയത്. ആദ്യം ഉംറ്റിറ്റിക്ക് പിറകുലായിരുന്നു ലെങ്ലെറ്റിന്റെ സ്ഥാനം എങ്കിലും പിന്നീട് ടീമിലെ സ്ഥിര സാന്നിദ്ധ്യമായി ലെങ്ലെറ്റ് മാറുകയായിരുന്നു.