വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി ഇന്റർ മിലാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസുമായി അടുക്കാനുള്ള ഒരവസരം കൂടെ നഷ്ടപ്പെടുത്തിയിരിക്കുകയാണ് ഇന്റർ മിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ റോമയെ നേരിട്ട് ഇന്റർ മിലാൻ 2-2 എന്ന സമനിലയുമായാണ് പിരിഞ്ഞത്. റോമിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ഇന്റർ മിലാൻ ലീഡ് എടുത്തതായിരുന്നു. 18ആം മിനുട്ടിൽ ഡി വ്രിജിലൂടെയായിരുന്നു ഇന്റർ ലീഡ് എടുത്തത്. എന്നാൽ ശക്തമായി തിരിച്ചടിക്കാൻ റോമയ്ക്കായി.

45ആം മിനുട്ടിൽ സ്പിനസോളയിലൂടെ റോമ സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മിഖിതാര്യനിലൂടെ റോമ ലീഡും നേടി. എന്നാൽ വിജയം സ്വന്തമാക്കാൻ റോമയ്ക്കും ആയില്ല. മത്സരം അവസാനിക്കാൻ രണ്ട് മിനുട്ട് മാത്രം ബാക്കിയിരിക്കെ ലഭിച്ച പെനാൾട്ടി ഇന്റർ മിലാനെ രക്ഷിച്ചു. ലുകാകു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സമനില ഉറപ്പിച്ചു. ഈ സമനിൽ 72 പോയന്റുമായി ഇന്റർ മിലാനെ രണ്ടാം സ്ഥാനത്ത് നിർത്തുകയാണ്. യുവന്റസിന് ഇപ്പോഴും 5 പോയന്റിന്റെ ലീഡ് ഒന്നാം സ്ഥാനത്തുണ്ട്. അവർ ഒരു മത്സരം കുറവുമാണ് കളിച്ചതും.