ലകാസെറ്റെയെ ലക്ഷ്യമിട്ട് യുവന്റസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനു പിന്നാലെ യുവന്റസും ആഴ്സണൽ താരം ലകാസെറ്റയ്ക്ക് പിറകിൽ കൂടിയിരിക്കുകയാണ്. ഹിഗ്വയിൻ ക്ലബ് വിടുന്ന ഒഴിവിലേക്കാണ് യുവന്റസ് ലകസറ്റെയെ പരിഗണിക്കുന്നത്. നാപോളിയുടെ മിലികിനെ വാങ്ങാൻ ഒരുപാട് പണം നൽകേണ്ടി വരും എന്നതാണ് യുവന്റസ് ശ്രദ്ധ ലകാസെറ്റിലേക്ക് മാറാൻ കാരണം.

2017ൽ ആയിരുന്നു ലിയോൺ വിട്ട് വലിയ തുകയ്ക്ക് ലകാസെറ്റ് ആഴ്സണലിലേക്ക് എത്തിയത്. ഇതുവരെ മികച്ച പ്രകടനം ആഴ്സണലിൽ നടത്തി എങ്കിലും അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ പലപ്പോഴും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. എങ്കിലും ആഴ്സണൽ താരത്തെ വിട്ടു നൽകാൻ സമ്മതിച്ചേക്കില്ല. ഒബാമയങ്ങും ക്ലബ് വിടാൻ സാധ്യതയുണ്ട് എന്നതിനാൽ ലകാസെറ്റിനെ കൂടെ നഷ്ടപ്പെടുത്താൻ ആഴ്സണൽ നിൽക്കില്ല.